ട്രാഫിക് പരിഷ്കാരങ്ങളിലെ അപാകതകൾ പരിഹരിക്കണം
1467217
Thursday, November 7, 2024 5:59 AM IST
ഈരാറ്റുപേട്ട: നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
പുളിക്കൻസ് ഷോപ്പിംഗ് മാളിനു മുന്നിൽ സംഘടിപ്പിച്ച യോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മുൻസിപ്പൽ കൺവീനർ നൗഫൽഖാൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, എം. ജി. ശേഖരൻ. പി. ആർ. ഫൈസൽ എന്നിവർ പ്രസംഗിച്ചു.