അതിരമ്പുഴ ഗവൺമെന്റ് ആശുപത്രി: ജനപ്രതിനിധികൾ പ്രതിഷേധിച്ചു
1461311
Tuesday, October 15, 2024 7:27 AM IST
അതിരമ്പുഴ: അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയെ തരംതാഴ്ത്തിയ നടപടിയിൽ ത്രിതലപഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ആശുപത്രിക്കു മുന്നിൽ ധർണ നടത്തി.
ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ അന്നമ്മ മാണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, മെംബർമാരായ ജയിംസ് തോമസ്, ഹരിപ്രകാശ്, ഫസീന സുധീർ, വിവിധ കക്ഷി നേതാക്കളായ തോമസ് പുതുശേരി, മുഹമ്മദ് ജലീൽ, ഷബീർ ഷാജഹാൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബി. മോഹനചന്ദ്രൻ, തൃക്കേൽ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എം. തോമസ് വേമ്പനി എന്നിവർ പ്രസംഗിച്ചു.
മാർച്ചും ധർണയും ഇന്ന്
അതിരന്പുഴ: അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം തരംതാഴ്ത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 10.30 നു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തും.
മണ്ഡലം പ്രസിഡന്റ് തോമസ് പുതുശേരി അധ്യക്ഷത വഹിക്കുന്ന ധർണ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും.
പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സ ൺ ജോസഫ്, അഡ്വ. പ്രിൻസ് ലൂക്കോസ് , ബിനു ചെങ്ങളം, അഡ്വ. മൈക്കിൾ ജയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ഡോ.റോസമ്മ സോണി, കെ.പി ദേവസ്യ, പി.സി. പൈലോ, ആൻസു വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.
ഐഎൻടിയുസി ധർണ വെള്ളിയാഴ്ച
അതിരമ്പുഴ: അതിരമ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് ഐ എൻടിയുസി റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണ നടത്തും.