നീണ്ടുക്കുന്നേൽപടി-ചപ്പാത്ത് റോഡ് ഉദ്ഘാടനം ചെയ്തു
1461029
Monday, October 14, 2024 11:37 PM IST
ഈരാറ്റുപേട്ട: പൂഞ്ഞാർ പഞ്ചായത്ത് പത്താം വാർഡിൽപ്പെട്ട ചേന്നാട് നീണ്ടുക്കുന്നേൽപടി -ചപ്പാത്ത് റോഡ് എംഎൽഎ ഫണ്ടിൽനിന്നു മൂന്നു ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. റോഡിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു.
ഈരാറ്റുപേട്ട-ചേന്നാട് റോഡിൽനിന്ന് ആരംഭിച്ച് ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുന്നതിനും പ്രദേശവാസികളുടെ ഏക ആശ്രയവുമായ ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എംഎൽഎയ്ക്കു നിവേദനം നൽകിയിരുന്നു.