സ്വകാര്യ തോട്ടം മാനേജർ ബംഗ്ലാവിൽ മരിച്ച നിലയിൽ
1460974
Monday, October 14, 2024 6:30 AM IST
ഉപ്പുതറ: മേരികുളം അയ്യരുപാറ നെടുമ്പറമ്പിൽ എസ്റ്റേറ്റിന്റെ മാനേജർ സുജിത്തിനെ (38) ക്വാർട്ടേഴ്സിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം തോട്ടുംഭാഗം സ്വദേശിയാണ്. ഞായറാഴ്ച രാവിലെ ജോലിക്കാരൻ കാപ്പിയുമായി എത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്.
വിവരമറിഞ്ഞ് ഉപ്പുതറ പോലീസ് എത്തി മൃതദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അവിവാഹിതനാണെന്നും, മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്നും പോലീസ് അറിയിച്ചു.