മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ; ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Saturday, October 12, 2024 3:32 AM IST
കോ​ട്ട​യം: ജി​ല്ല​യി​ലെ മ​ണി​മ​ല (പു​ല്ല​ക​യാ​ർ സ്റ്റേ​ഷ​ൻ) ആ​റ്റി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാം വി​ധം ഉ​യ​രു​ന്ന​തി​നാ​ൽ കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തീ​ര​ത്തോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

പൂ​ഞ്ഞാ​ർ, മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മു​ണ്ട​ക്ക​യം കോ​സ് വേ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ചു. വൈ​കു​ന്നേ​രം നാ​ലോ​ടെ ആ​രം​ഭി​ച്ച മ​ഴ തു​ട​ർ​ച്ച​യാ​യി മൂ​ന്നു മ​ണി​ക്കൂ​റോ​ളം പെ​യ്തു. പൂ​ഞ്ഞാ​ർ മേ​ഖ​ല​യി​ലും മ​ഴ നി​ർ​ത്താ​തെ പെ​യ്ത​ത് മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ത്തി. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ മ​ല​യി​ഞ്ചി​പ്പാ​റ-​ചോ​ല​ത്ത​ടം റൂ​ട്ടി​ൽ ര​ണ്ടി​ട​ത്ത് മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.


പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന​ച്ചി​പ്പാ​റ പ​ടി​ക്ക​മു​റ്റം പെ​രു​നി​ലം റോ​ഡി​ലെ പ​ഴൂ​ർ​ക്ക​ട​വ് ന​ട​പ്പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി. ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.