ഗ്രീൻ നഴ്സറി ഉദ്ഘാടനം ചെയ്തു
1460588
Friday, October 11, 2024 7:05 AM IST
തോട്ടകം: കർഷകർക്ക് മികച്ച ഇനം ഫലവൃക്ഷ തൈകൾ, വിത്തുകൾ, ജൈവവളങ്ങൾ, കീടനാശിനികൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് തോട്ടകം വിൻസെൻഷ്യൻ ആശ്രമത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജാഗ്രതാ മിഷനോടനുബന്ധിച്ച് ഗ്രീൻ നഴ്സറി ആരംഭിച്ചു.
തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിക്കു സമീപം ആരംഭിച്ച നഴ്സറിയുടെ ഉദ്ഘാടനം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് നിർവഹിച്ചു.
ജാഗ്രതാ മിഷൻ ഡയറക്ടർ ഫാ. ആന്റണി കോലഞ്ചേരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണിക്ക് തെങ്ങിൻ തൈ നൽകി ഫാ. ആന്റണി കോലഞ്ചേരി ആദ്യ വിൽപ്പന നിർവഹിച്ചു.
മികച്ച കർഷകൻ മൈക്കിളിനെ ഉപഹാരം നൽകിആദരിച്ചു. തലയാഴം കൃഷി ഓഫീസർ രേഷ്മ, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, പഞ്ചായത്ത് അംഗങ്ങളായ റോസി ബാബു, കെ. ബിനിമോൻ,ഡീ പോൾ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ആന്റണി പയ്യപ്പിള്ളി, തോട്ടകംപള്ളി വികാരി ഫാ. വർഗീസ് മേനാച്ചേരി, ഫാ. അഗസ്റ്റിൻ പടിഞ്ഞാറെക്കുറ്റ്, ഫാ. പോൾ മണിതൊട്ടിൽ, സിസ്റ്റർ ലീമ, നഴ്സറി മാനേജർ മുരളി, ജാഗ്രതാ മിഷൻ സെക്രട്ടറി ഷോളി ബിജു തുടങ്ങിയവർ സംബന്ധിച്ചു.