കാപ്പ ചുമത്തി പുറത്താക്കി
1460575
Friday, October 11, 2024 6:55 AM IST
ചങ്ങനാശേരി: നിരന്തര കുറ്റവാളികളായ രണ്ടു യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയില്‍നിന്നും പുറത്താക്കി. കപ്പിത്താന്‍പടി തൊട്ടുപറമ്പില്‍ അഫ്സല് സിയാദ് (കുക്കു-21), ഹിദായത്ത് നഗര്‍ നടുതലമുറിപ്പറമ്പില്‍ ബിലാല്‍ മജീദ് (22) എന്നിവരെയാണ് കോട്ടയം ജില്ലയില്‍നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തി ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഫ്സല് സിയാദിനെ ആറു മാസത്തേക്കും ബിലാല്‍ മജീദിനെ ഒരു വര്‍ഷത്തേക്കുമാണ് പുറത്താക്കിയത്.