പമ്പാവാലിക്കാർക്ക് നീതിയായി
1460447
Friday, October 11, 2024 5:18 AM IST
കണമല: ഏറെ കഠിന ശ്രമങ്ങളുടെ വിജയമാണ് പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ കടുവാ സംരക്ഷിത പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നടപടിയെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ഇതിന് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, വനംമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരോട് നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ചെയർമാനും വനംമന്ത്രി വൈസ് ചെയർമാനും താൻ ഉൾപ്പെടെ മൂന്ന് എംഎൽഎമാർ അംഗങ്ങളും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംസ്ഥാന വന്യജീവി ബോർഡിൽ ഇതിനായി പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർക്കാൻ നിർണായക ഇടപെടലാണ് നടത്തേണ്ടി വന്നത്. അധികം വൈകാതെ അനുകൂല അന്തിമ ഉത്തരവ് പമ്പാവാലിയിലെ കർഷക ജനതയ്ക്ക് നീതിയായി ലഭ്യമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.