ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിച്ചു
1460437
Friday, October 11, 2024 5:18 AM IST
ഈരാറ്റുപേട്ട: ജെസിഐ പാലാ സൈലോഗ്സിന്റെയും ചെറുപുഷ്പം ട്രസ്റ്റ് ആശുപത്രിയുടെയും നേതൃത്വത്തിൽ ഈരാറ്റുപേട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിച്ചു. പൊതുസമൂഹത്തിൽ ഇവർ ചെയ്യുന്ന നിശബ്ദ സേവനത്തിനുള്ള അംഗീകാരമായാണ് ആദരവ് നൽകിയത്.
ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഉൽഘാടനം നിർവഹിച്ചു. ജെസിഐ പാലാ സൈലോഗ്സ് പ്രസിഡന്റ് ജെ.സി. ഓമന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്. രാധാകൃഷ്ണൻ, ഡോ. സണ്ണി മാത്യു, സിബി മാത്യു പ്ലാത്തോട്ടം, എ.എം.എ. ഖാദർ, നീരജ് പ്രേമാനന്ദ റാവു, സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസാറുദീൻ എന്നിവർ പ്രസംഗിച്ചു.