വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍: ആലോചനായോഗം ചേർന്നു
1460436
Friday, October 11, 2024 5:18 AM IST
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന്റെ ഒരുക്കങ്ങള്‍ക്കായി ആലോചനായോഗം നടത്തി.
പള്ളി മീഡിയാ ഹാളില്‍ നടന്ന യോഗത്തിൽ വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, രാമപുരം പോലീസ് ഗ്രേഡ് എസ്ഐ മനോജ്, മെംബര്‍മാരായ മനോജ് ചീങ്കല്ലേല്‍, കെ.കെ. ശാന്താറാം, ജോഷി കുമ്പളത്ത്, റോബി ഊടുപുഴ, ആല്ബിന് ഇടമനശേരില്‍, കവിത മനോജ്, ജയ്മോന് മുടയാരത്ത്, സൗമ്യ സേവ്യര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ത്രേസ്യാമ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റിന്‍സ്, വിശ്വന് രാമപുരം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, ഫാ. ജൊവാനി കുറുവാച്ചിറ, കൈക്കാരന്മാരായ തോമസ് പുളിക്കപ്പടവില്‍, സജി മിറ്റത്താനി, മാത്തുക്കുട്ടി തെങ്ങുംപള്ളില്‍, സിബി മുണ്ടപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രധാന തിരുനാള്‍ ദിവസം റോഡിലെ തിരക്ക് കുറയ്ക്കു ന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ റോഡിലെ പാര്‍ക്കിംഗ് നിയന്ത്രിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പള്ളി പരിസരത്തു വില്‍പ്പന നടത്തുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിനും ദേഹാസ്വാസ്ഥ്യം സംഭവിക്കുന്ന ആളുകള്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് ആംബുലന്സിന്റെയടക്കം സേവനം ലഭ്യമാക്കും. നേര്ച്ചഭക്ഷണങ്ങളുടെ ക്രമീകരണത്തിനായി സ്പെഷല്‍ വോളണ്ടിയേഴ്സ് ഉണ്ടാകും. ഭക്ഷണം വിതരണം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.