അസംപ്ഷന്‍ പള്ളി-പുളിയാംകുന്ന് റോഡ് തകര്‍ന്ന് യാത്ര ദുരിതമായി
1460158
Thursday, October 10, 2024 6:25 AM IST
കുറുമ്പനാടം: മാടപ്പള്ളി പഞ്ചായത്തിലെ കുറുമ്പനാടം അസംപ്ഷന്‍ പള്ളി-പുളിയാംകുന്ന് റോഡ് മാസങ്ങളായി തകര്‍ന്നു കിടക്കുകയാണ്. നാട്ടുകാര്‍ സമരങ്ങള്‍ നടത്തുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും കൈക്കൊള്ളുന്നില്ല. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട റോഡാണിത്.
അസംപ്ഷന്പള്ളി, പുളിയാംകുന്ന് സ്കൂള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളടക്കം കാല്‍നടയാത്രക്കാര്‍ ദിനംപ്രതി സഞ്ചരിക്കുന്ന റോഡാണിത്. തകര്‍ന്ന ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട നിലയിലാണ്. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു.