അരുവിത്തുറ വോളിക്ക് അവേശ തുടക്കം
1460077
Wednesday, October 9, 2024 11:44 PM IST
അരുവിത്തുറ : അരുവിത്തുറ വോളിക്ക് തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി നിർവഹിച്ചു. കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു മാണി സി. കാപ്പൻ എംഎൽഎ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ പ്രസംഗിച്ചു.
അരുവിത്തുറ കോളജിന്റെ സ്ഥാപകരായ ഫാ. തോമസ് മണക്കാട്ട്, ഫാ. തോമസ് അരയത്തിനാൽ എന്നിവരുടെ സ്മരണാർഥം ആരംഭിച്ച വോളി ബോൾ ടൂർണമെന്റ് കേരളത്തിലെ പ്രമുഖ ഇന്റർ കോളീജിയറ്റ് ടൂർണമെന്റാണ്. കേരളത്തിലെ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളും മത്സരത്തിൽ മാറ്റുരക്കും.