കോ​​ട്ട​​യം: സോ​​ഷ്യ​​ൽ പോ​​ലീ​​സിം​​ഗി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന ഹോ​​പ്പ് പ​​ദ്ധ​​തി​​യി​​ൽ ജി​​ല്ല​​യു​​ടെ 2024-25 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യി.

പ്ര​​തീ​​ക്ഷോ​​ത്സ​​വം -2024 എ​​ന്ന പേ​​രി​​ൽ കോ​​ട്ട​​യം പോ​​ലീ​​സ് ക്ല​​ബ്ബി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ൽ ഹ​​മീ​​ദ് നി​​ർ​​വ​​ഹി​​ച്ചു. എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ൽ വി​​ജ​​യ​​ത്തി​​ലെ​​ത്താ​​ൻ സാ​​ധി​​ക്കാ​​ത്ത കു​​ട്ടി​​ക​​ളെ ക​​ണ്ടെ​​ത്തി അ​​വ​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ പ​​രി​​ഗ​​ണ​​ന ന​​ൽ​​കി പ​​ഠ​​ന​​ത്തി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് ഹോ​​പ്പ്.

ച​​ട​​ങ്ങി​​ൽ അ​​ഡീ​​ഷ​​ണ​​ൽ എ​​സ്പി വി​​നോ​​ദ് പി​​ള്ള, ന​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ ഡി​​വൈ​​എ​​സ്പി എ.​​ജെ. തോ​​മ​​സ്, എ​​സ്പി​​സി അ​​ഡീ​​ഷ​​ണ​​ൽ ഡി​​സ്ട്രി​​ക്ട് നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ ഡി. ​​ജ​​യ​​കു​​മാ​​ർ, ജ​​ന​​മൈ​​ത്രി അ​​ഡീ​​ഷ​​ണ​​ൽ ഡി​​സ്ട്രി​​ക്ട് നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ മാ​​ത്യു പോ​​ൾ, മ​​ഹാ​​രാ​​ജാ​​സ് ഗ്രൂ​​പ്പ് ഓ​​ഫ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ സി.​​ഒ. തോ​​മ​​സു​​കു​​ട്ടി, പി.​​ആ​​ർ. പ്ര​​മോ​​ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.