പുസ്തക സമ്പാദ്യം വായനശാലയ്ക്ക് നല്കി ദമ്പതിമാര്‍
1459858
Wednesday, October 9, 2024 5:46 AM IST
പാലാ: ഒരായുസ് മുഴുവന്‍ നിധിപോലെ സൂക്ഷിക്കുകയും വായിക്കുകയും ചെയ്ത പുസ്തക ശേഖരം ഗ്രാമീണ വായനശാലയ്ക്കു നല്കി നാടിനു മാതൃകയായി അധ്യാപക ദമ്പതികള്‍.
മാറിയിടം കുറുവത്താനത്ത് കെ.യു. ആന്റണി, ഭാര്യ മേരി ആന്റണി എന്നിവരാണ് അമൂല്യ പുസ്തകശേഖരം മുഴുവന്‍ മാറിയിടം എല്‍ബിഎം ലൈബ്രറിക്കു സംഭാവന ചെയ്തത്.
ഇവര്‍ വര്‍ഷങ്ങളായി മുംബൈയില്‍ അധ്യാപകരായി ജോലി ചെയ്ത ശേഷം നാട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. മക്കള്‍ വിദേശത്താണ്. ലൈബ്രറി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍, സി.കെ. ഉണ്ണിക്കൃഷ്ണന്, അലക്സ് കുരുവിള, എം.പി. രാജു, കെ.എം.ബേബി, സി.കെ. തോമസ് ചിറ്റാലക്കാട്ട്, ജോബിന് ജോസഫ്, ഇ.എം. ജോസ് ഇടവത്തൊട്ടിയില് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.