കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് ബോട്ടിൽ ബൂത്ത്
1458519
Thursday, October 3, 2024 1:55 AM IST
കാഞ്ഞിരപ്പള്ളി: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ചിറക്കടവ് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ബോട്ടിൽ ബൂത്ത് നൽകി ജനകീയക്യാമ്പ് ആരംഭിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ആദ്യകുപ്പി നിക്ഷേപിച്ച് ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, വാർഡ് മെംബർ ആന്റണി മാർട്ടിൻ, സ്വരുമാ പാലിയേറ്റീവ് രക്ഷാധികാരി സ്കറിയ ഞാവള്ളി, പ്രസിഡന്റ് ജോയി മുണ്ടാമ്പള്ളി, ഷാജി പാന്പൂരി, ശ്രീലത സന്തോഷ്, മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ, രഞ്ജിനി, ജോൺ, ആശുപത്രി സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യു, പിആർഒ ടോമിനോ, പ്രോഗ്രാം കോ-ഓർഡിനേറ്റർ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
വലിയ കുപ്പിയുടെ ആകൃതിയിൽ നിർമിച്ച ബോട്ടിൽ ബൂത്ത് സ്വരുമ പാലിയേറ്റീവ് കെയർ ആണ് സംഭാവന ചെയ്തത്.