ചങ്ങനാശേരി പുസ്തകമേള ആരംഭിച്ചു
1458395
Wednesday, October 2, 2024 7:18 AM IST
ചങ്ങനാശേരി: 32ാമത് ചങ്ങനശേരി പുസ്തകമേളയ്ക്ക് സെന്റ് ജോസഫ് ബുക്ക് സ്റ്റാളില്‍ തുടക്കമായി. അസംപ്ഷന്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. 12 വരെ തീയതികളിലാണ് പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്തരായ എഴുത്തുകാരുടെ വിവിധ ഭാഷയിലുള്ള സാഹിത്യകൃതികള്‍ പുസ്തകമേളയിലുണ്ട്. പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനങ്ങളും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ലൈബ്രറികള്‍ക്കും ആകര്‍ഷകമായ ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 6238145125.