മാടപ്പള്ളി പങ്കിപ്പുറം മൈതാനം ഉയര്‍ന്ന നിലവാരത്തിലേക്ക്
1454147
Wednesday, September 18, 2024 7:12 AM IST
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പങ്കിപ്പുറം കളിക്കളത്തിന്റെ നിലവാരം ഉയരുന്നു. ജില്ലാ പഞ്ചായത്തില്നിന്നനുവദിച്ച 15ലക്ഷം രൂപയും മാടപ്പള്ളി പഞ്ചായത്തില്നിന്നനുവദിച്ച രണ്ടുലക്ഷം രൂപയും വിനിയോഗിച്ചാണ് വികസനം നടപ്പാക്കുന്നത്.
പഞ്ചായത്ത് 13-ാംവാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരേക്കറിനടുത്ത് വിസ്തീര്‍ണമുള്ള ഈ മൈതാനം മണ്ണിട്ടുനിരത്തി പ്രത്യേക മിശ്രിതം ഉപയോഗിച്ച് ലെവല്‍ ചെയ്ത് വിവിധ കളികള്‍ക്കായുള്ള കളിക്കളം ക്രമീകരിക്കും. കായിക വ്യായാമത്തിനായി ഓപ്പണ്‍ ജിനേഷ്യം നിര്‍മിക്കും.
കുടിവെള്ളത്തിനായി ഗ്രൗണ്ടിലെ കിണര്‍ വൃത്തിയാക്കി സംരക്ഷിക്കും. പുതിയ വൈദ്യുതി കണക്ഷന് ഏര്‍പ്പെടുത്തുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥ അനുയോജ്യമായാല്‍ ഒക്ടോബര്‍ 15നകം മൈതാനം നവീകരിച്ച് കായിക പ്രേമികള്‍ക്കായി തുറന്നു നല്‍കുമെന്ന് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. ബിന്സണ് പറഞ്ഞു.