നാഴികമണിശിൽപം കായലോര ബീച്ചിൽ സ്ഥാപിക്കും
1454137
Wednesday, September 18, 2024 7:05 AM IST
വൈക്കം: ശക്തമായ കാറ്റിൽ ഒരു ഭാഗത്തേക്ക് മറിഞ്ഞതിനെ തുടർന്ന് കായലോര ബീച്ചിനു സമീപത്തേക്ക് മാറ്റിയ കൂറ്റൻനാഴികമണി ശിൽപം കായലോരബീച്ചിനു സമീപം സ്ഥാപിക്കാൻ ലളിതകല അക്കാദമിയുടേയും നഗരസഭയുടേയും തീരുമാനം. കായലോര ബീച്ചിനു സമീപം കായലിൽ തുരുമ്പിച്ച് നശിക്കാത്ത വിധത്തിലാണ് മണി സ്ഥാപിക്കുന്നത്.
മണിയുടെ സമീപത്തേക്ക് വാക് വേ തീർക്കുകയും വാക്ക് വേയ്ക്കും നാഴികമണിശിൽപത്തിനുമിടയിൽ പാലം നിർമ്മിച്ച് സെൽഫി പോയിന്റും ഒരുക്കും. കുട്ടികളുടെ പാർക്കിനു മുന്നിൽ സ്ഥാപിച്ചിരുന്ന നാഴികമണി നാലു മാസം മുമ്പാണ് ശക്തമായ കാറ്റിനെ തുടർന്ന് ഒരു വശത്തേക്ക് മറിഞ്ഞത്.
കായലോര ബീച്ചിലേയ്ക്കുള്ള വഴിയുടെ അവസാനം വേമ്പനാട്ടുകായലില്‍ മണി സ്ഥാപിക്കാനാണ് ലളിതകലാ അക്കാദമിയുടെയും വൈക്കം നഗരസഭയുടെയും തീരുമാനം. ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ്, വൈസ് ചെയര്മാന് പി.ടി.സുഭാഷ്, ആര്‍ക്കിടെക് സി.പി. സുനില്‍, ജൂനിയര്‍ ആര്‍ക്കിടെക് ശാലിനി എസ്.കുമാര്‍, ഡി.മനോജ് വൈക്കം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
അടുത്തദിവസം തന്നെ മണ്ണ് പരിശോധന നടത്തും. തുടര്‍ന്ന് വിശദമായ പദ്ധതി തയ്യാറാക്കി ഒരു മാസത്തിനകം പണി തുടങ്ങുമെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ പറഞ്ഞു.