മാലിന്യമുക്ത ജനകീയ കാമ്പയിന്
1454136
Wednesday, September 18, 2024 7:05 AM IST
കടുത്തുരുത്തി: മാലിന്യമുക്തം നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ 2025 മാര്‍ച്ച് 30 വരെ നീളുന്ന ജനകീയ കാമ്പയിന്റെ കടുത്തുരുത്തി ബ്ലോക്കുതല നിര്‍വഹണ സമിതി യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, വൈസ് പ്രസിഡന്റ് നയന ബിജു,
പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഹരിത കേരളം റിസോഴ്സ്പേഴ്സണ്‍, ബ്ലോക്കുതല നിര്‍വഹണ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി, യുവജന-വിദ്യാര്‍ഥി-വനിതാ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.