പാലാ സഹൃദയസമിതി 57-ാം വയസിലേക്ക്
1453904
Tuesday, September 17, 2024 11:27 PM IST
പാലാ: 1967ല്‍ പുലിയന്നൂര്‍ ആസാദ് വായനശാല കേന്ദ്രമായി തുടക്കംകുറിച്ച പാലാ സഹൃദയ സമിതി 57-ാം വയസിലേക്ക്. സമിതിയുടെ 56-ാം വാര്‍ഷിക സമ്മേളനവും വെട്ടൂര്‍ രാമന്നായര് അനുസ്മരണ സമ്മേളനവും സമിതി സുവര്‍ണ ജൂബിലി സ്മാരകഗ്രന്ഥം "സഹൃദയ'യുടെ പ്രകാശനവും 21ന് പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടത്തും.
രാവിലെ പത്തിന് പ്രസിഡന്റ് രവി പുലിയന്നൂരിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. കുര്യാസ് കുമ്പളക്കുഴി വെട്ടൂര്രാമന് നായര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സുവര്‍ണ ജൂബിലി സ്മാരക ഗ്രന്ഥമായ "സഹൃദയ' ഡോ. ജോയി വാഴയില്‍ പ്രകാശനം ചെയ്യും.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങും. ഡോ. രാജു വള്ളിക്കുന്നം, എന്‍. രാജേന്ദ്രന്, ജോര്‍ജ് കുളങ്ങര തുടങ്ങിയവര്‍ പ്രസംഗിക്കും.