അവിട്ടാഘോഷം നടത്തി
1453817
Tuesday, September 17, 2024 5:47 AM IST
വൈക്കം: അയ്യങ്കാളിയുടെ 162-ാം ജയന്തി കെപിഎംഎസ് യൂണിയൻ ഓഫീസിൽ നടത്തി. യൂണിയൻപ്രസിഡന്റ് ആശോകൻ കല്ലേപ്പള്ളി അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ട്രഷറർ വി.കെ. രാജപ്പൻ ഉപഹാരം നൽകി.
നഗരസഭ കൗൺസിലർ ലേഖ അശോകൻ, കവിത രാജേഷ്, വി.കെ. സോമൻ, സി.പി. കുഞ്ഞൻ, ഉല്ലല രാജു, ശകുന്തള രാജു, ഓമന ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്രഹ്മമംഗലം: കെപിഎംഎസ് വൈപ്പാടമ്മേൽ ശാഖയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 161-ാം ജന്മദിനം ആഘോഷിച്ചു. ശാഖ പ്രസിഡന്റ് കുമാരി ബേബിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി വി.സി.ജയൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാസെക്രട്ടറി നീതുബാലൻ , വി.സി.തങ്കച്ചൻ , അനൂപ് കളർകോട്, പി.ഡി.ശിവപ്രിയ, അമ്പിളിരവി, സുജാതരമേശൻ, കെ.പി.മുരളി തുടങ്ങിയവർ പ്രസംഗിച്ചു.