സിൽകോണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഏറ്റുമാനൂരിൽ 12നു തുറക്കും
1452242
Tuesday, September 10, 2024 7:03 AM IST
കോട്ടയം: സില്‍കോണ്‍ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റ് 12നു ഏറ്റുമാനൂര്‍ തുമ്പശേരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 11നു മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
81 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സിൽകോണ്‍ ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, കഫേ, റെസ്റ്ററന്റ്, ഷൂസ് ആന്‍ഡ് ബാഗ് തുടങ്ങി വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റുമാനൂര്‍ സിൽകോണ്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ റൂഫ് ടോപ്പ് കഫേ, മള്‍ട്ടികുസീന്‍ റെസ്റ്ററന്റ്, ഷൂസ്, ബാഗ് എന്നിവയുമുണ്ട്.
സില്‍കോണ്‍ ഷൂസ്, ബാഗ് എന്നിവയുടെ വെയര്‍ഹൗസിംഗ്, കയറ്റുമതി ഗോഡൗണുകളും മുംബൈയിലാണു പ്രവര്‍ത്തിക്കുന്നത്.
പത്രസമ്മേളനത്തില്‍ സില്‍കോണ്‍ ഗ്രൂപ്പ് ചെയര്മാന് കെ.വി. ഷിറാഷ്, സിഇഒ രാജീവ് കൃഷ്ണന്, ഹിറാസ്, ഫൈസാന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.