ബസിടിച്ച് പരിക്കേറ്റയാൾ ചികിത്സയിലിരിക്കേ മരിച്ചു
1452239
Tuesday, September 10, 2024 7:03 AM IST
കറുകച്ചാൽ: സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചമ്പക്കര പടിഞ്ഞാറ്റിൻകര പി.ജെ. ജോസിന്റെ മകൻ ബോബി ജോസ് (52) അന്തരിച്ചു. കഴിഞ്ഞ 21ന് രാവിലെ ചങ്ങനാശേരി-വാഴൂർ റോഡിൽ ചമ്പക്കര പള്ളിപ്പടിക്ക് സമീപത്തെ വീട്ടുപടിക്കൽ വച്ചായിരുന്നു അപകടം. കറുകച്ചാലിൽനിന്നു കോട്ടയത്തേക്ക് പോകാൻ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബോബിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇതേത്തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ് കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാത്രി ഒന്‍പതരയോടെ മരണം സംഭവിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചമ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. അമ്മ ത്രേസ്യാമ്മ തൃക്കൊടിത്താനം അറവാക്കൽ കുടുംബാഗം. സഹോദരങ്ങൾ: സെൽവിൻ, ലിന്റ.