പാലാ: സാമ്പത്തിക ബുദ്ധിമുട്ടില്‍ വലയുന്ന പാലാ മരിയസദന് അഭയകേന്ദ്രത്തിന് സ്വാന്തനമേകാന്‍ യൂത്ത് ഫ്രണ്ട്-എം പാലാ ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പായസമേള ആരംഭിച്ചു. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി പായസമേള ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിലിനു നല്കി ജോസ് കെ. മാണി എപി നിര്‍വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ജോസിന് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് ഷാജു വി.തുരുത്തന്, യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്, ജോസ് ടോം, ബേബി ഉഴുത്തുവാല്‍, ടോബിന് കെ. അലക്സ്, സുനില്‍ പയ്യപ്പള്ളി, ബിജു പാലുപ്പടവന്‍, ജോസുകുട്ടി പൂവേലി, സണ്ണി വടക്കേമുളഞ്ഞനാല്‍, ലീന സണ്ണി, ജയിംസ് പൂവത്തോലി, സച്ചിന് കളരിക്കല്‍, ജിബിന്‍ മൂഴിപ്ലാക്കല്‍, കരുണ്‍ കൈലാസ്, നിഹാല്‍ അലക്സ്, ആല്വിന് പൂവേലില്‍, സെബിന് ജോഷി എന്നിവര്‍ പ്രസംഗിച്ചു.