സപ്ലൈ ഓഫീസുകള്‍ക്കു മുന്പില് ധര്‍ണ 24ന്
1444611
Tuesday, August 13, 2024 7:14 AM IST
കോട്ടയം: വിലക്കയറ്റം നിയന്ത്രിക്കാന്‍ പൊതുവിപണിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, ഗ്രാമീണ മാവേലി സ്റ്റോറുകള്‍ പുനഃസ്ഥാപിക്കുക, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആര്‍ജെഡി 24നു ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കു മുന്പില് ധര്‍ണ നടത്തും.
ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. ടി.എസ്. റഷീദ്, ജോണ്‍ മാത്യു മൂലയില്‍, എം.കെ. അനില്‍കുമാര്‍, ബെന്നി സി. ചീരഞ്ചിറ, ജോര്‍ജ്കുട്ടി ഞള്ളാനി, കെ.ഇ. ഷെറീഫ്, കെ.ആര്. മനോജ് കുമാര്‍, ഷിബു ജോര്‍ജ്, അഡ്വ. ഏബ്രഹാം പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.