കോട്ടയം: റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും കോട്ടയം ഡെക്കാത്തലണും സംയുക്തമായി 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു 77 കിലോമീറ്റര്‍ സൈക്കിള്‍ സവാരി സംഘടിപ്പിക്കും.
15നു രാവിലെ ആറിനു ഡെക്കാത്തലണിനു മുന്നില്‍നിന്നും ആരംഭിക്കുന്ന സൈക്കിള്‍ സവാരി കോട്ടയം, ചങ്ങനാശേരി, തിരുവല്ല, കറുകച്ചാല്‍, മണര്‍കാട് വഴി തിരികെ ഡെക്കാത്തലണില്തന്നെ അവസാനിക്കും.സൈക്കിള്‍ യാത്രയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോൺ: 9072806000, 9847797788.