സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് വിദേശ ഫെലോഷിപ്
1417187
Thursday, April 18, 2024 6:48 AM IST
കോട്ടയം: എംജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ രണ്ട് എംടെക് വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ മേഖലയിലെ ഗവേഷണത്തിന് വിദേശ സര്‍വകലാശാലകളുടെ ഫെലോഷിപ്. ഡി.കെ. അഭിജിത്തിന് ജര്‍മനിയിലെ ഫ്രന്ഹോഫര് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോളാര്‍ എനര്‍ജിയിലും എസ്. കിരണിന് ഫിന്‍ലാന്‍ഡിലെ ആള്‍ട്ടോ സര്‍വകലാശാലയിലെ ഫിസിക്സ് വകുപ്പിലുമാണ് ഗവേഷണത്തിന് അവസരം ലഭിച്ചത്.
ഒരു വര്‍ഷത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റുമാരായി പ്രവര്‍ത്തിക്കുന്ന ഇരുവര്‍ക്കും പ്രതിമാസം 1500 യൂറോ ഫെലോഷിപ് തുകയായി ലഭിക്കും. വൈക്കം ചെമ്പ് സ്വദേശിയായ അഭിജിത്ത് ഊര്‍ജ സാങ്കേതിക വിദ്യകളുടെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള പഠനമാണ് ജര്‍മനയില്‍ നടത്തുക. ഇലക്ട്രോ കെമിക്കല്‍ എനര്‍ജി കണ്വര്ഷനിലാണ് കിരണിന്റെ പഠനം.
2020ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്സില്നിന്ന് ഇതുവരെ 17 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍ ഇന്റേഷന്ഷിപ്പിന് അവസരം ലഭിച്ചവരുമുണ്ട്.
ഗവേഷണത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനുശേഷം അതേ സ്ഥാപനത്തില്‍തന്നെ പിഎച്ച്ഡിക്കും അവസരം ലഭിക്കുന്നു. ഊര്‍ജ മേഖലയിലും മെറ്റീരിയല്‍ സയന്‍സിലും ഗവേഷണ താത്പര്യമുള്ളവര്‍ക്ക് സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എംടെക്ക് എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്നോളജി, എംഎസ്സി പ്രോഗ്രാമുകള്‍ക്ക് മേയ് അഞ്ചുവരെ അപേക്ഷ നല്‍കാം.
കൂടുതല്‍ വിവരങ്ങള്‍ sem.mgu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 77369 97254, 94468 82962.