ഇത്തിത്താനം-വൈദ്യരുപടി-കൊല്ലമറ്റം റോഡ് നാടിനു സമർപ്പിച്ചു
1394744
Thursday, February 22, 2024 6:27 AM IST
ചങ്ങനാശേരി: പള്ളം ബ്ലോക്കിനെയും മാടപ്പള്ളി ബ്ലോക്കിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ഇത്തിത്താനം വൈദ്യരുപടി-കൊല്ലമറ്റം റോഡ് നിര്‍മാണം പൂത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 14.70ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദീര്‍ഘകാലമായി ഈറോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയായിരുന്നു. രണ്ടു ബ്ലോക്ക് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ ചില സാങ്കേതിക തടസങ്ങള്‍ മൂലം റോഡ് പണി മുടങ്ങിക്കിടക്കുകയായിരുന്നു.
എംഎല്‍എയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കുകയും റോഡ് പണി പൂര്‍ത്തീകരിക്കുകയുമായിരുന്നു. പള്ളം പഞ്ചായത്ത് പ്രസിഡന്റ് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, കുറിച്ചി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര് ഷാജി, മുരളീധരന് നായര്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.