സ്മാരകശിലകളെ ആസ്പദമാക്കിയുള്ള ചിത്ര പ്രദർശനം ശ്രദ്ധേയമായി
1339948
Monday, October 2, 2023 2:18 AM IST
വൈക്കം: പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകളെന്ന നോവലിനെ ആസ്പദമാക്കി ഡി. മനോജ് നടത്തിയ ഫോട്ടോഗ്രഫി മത്സരം ശ്രദ്ധേയമായി. സ്മാരകശിലകളെന്ന നോവലിലെ സ്ഥലരാശിയും കഥാപാത്രങ്ങളുമായി അഭേദ്യ ബന്ധമുള്ളയിടങ്ങളുടെ ചിത്രങ്ങളുമാണ് പ്രദർശനത്തിലുണ്ടായിരുന്നത്.
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നാനാടം ആതുരാശ്രമം സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചത്.
ഒ.വി. വിജയന്റെ വിഖ്യാത നോവലായ ഖസാക്കിന്റെ ഇതിഹാസം, എം.ടി.യുടെ നാലുകെട്ട്, എം. മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങളിൽ തുടങ്ങിയ നോവലുകളുടെ കഥാപരിസരത്തെ മനോജ് ഫോട്ടോഗ്രഫിയിലൂടെ വെളിവാക്കിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.