എലിക്കുളം: കേരള യൂത്ത് ഫ്രണ്ട് -എം മുൻ മണ്ഡലം പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന രാജേഷ് പള്ളത്തിലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്-എം എലിക്കുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ അനുസ്മരണം നടന്നു. പ്രസിഡന്റ് ജൂബിച്ചൻ ആനിത്തോട്ടത്തിന്റെ അധ്യക്ഷതയിൽ ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ മരണമടഞ്ഞരാജേഷ് പള്ളത്തിൽ, മുൻ മണ്ഡലം പ്രസിഡന്റുമാരായ എ.ടി. ജോസഫ് എട്ടിയിൽ, വി.കെ. വർഗീസ് വള്ളോംപുരയിടം, വൈസ് പ്രസിഡന്റുമാരായ പി.എ. വർക്കി പന്തലാടിയിൽ, ഇ.ഡി. ആന്റണി ഇരുക്കൽ, മുൻ മണ്ഡലം സെക്രട്ടറി ആന്റണി തോമസ് പാറാംതോട്ട്, യൂത്ത്ഫ്രണ്ട്-എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജോയ് വാതല്ലൂർ എന്നിവരുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തോമസുകുട്ടി വട്ടക്കാട്ട്, അവിരാച്ചൻ കോക്കാട്ട്, ജോണി ഏറത്ത്, യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴികാടൻ, ജില്ലാ പ്രസിഡന്റ് എൽബി കുഞ്ചറക്കാട്ടിൽ, പ്രവാസി കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോർജ് കാഞ്ഞമല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്വി വിൽസൺ, പഞ്ചായത്ത് മെംബർമാരായ ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയ്, കെടിയുസി-എം നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലി, മുൻ മണ്ഡലം പ്രസിഡന്റുമാരായ തോമസ് കപ്പിലുമാക്കൽ, ടോമി കപ്പിലുമാക്കൽ കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് ജോസ് തെക്കേൽ, യൂത്ത് ഫ്രണ്ട്-എം മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ വട്ടക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.