മ​ഴ​യി​ല്‍ കു​തി​ര്‍​ന്ന് കോ​ട്ട​യം
Sunday, October 1, 2023 6:24 AM IST
കോ​ട്ട​യം: കാ​ലം തെ​റ്റി​യെ​ത്തി​യ മ​ഴ ക​ന​ത്ത​തോ​ടെ ജി​ല്ല കെ​ടു​തി​യി​ലേ​ക്ക്. ഇ​ന്ന​ലെ പ​ക​ല്‍ 12 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ജി​ല്ല​യി​ല്‍ 20 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ പെ​യ്തു. രാ​പ​ക​ല്‍ പെ​യ്യു​ന്ന മ​ഴ​യി​ല്‍ കി​ഴ​ക്ക​ന്‍​മേ​ഖ​ല ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ഉ​രു​ള്‍​പൊ​ട്ട​ലി​നും മി​ന്ന​ല്‍​പ്ര​ള​യ​ത്തി​നും സാ​ധ്യ​ത​യേ​റി.

കോ​ട്ട​യം-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​ന്ന​ലെ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മീ​ന​ച്ചി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നാ​ല്‍ കു​ട്ട​നാ​ട​ന്‍​മേ​ഖ​ല​യി​ല്‍ മ​ട​വീ​ഴ്ച​യു​ണ്ടാ​കും. ഇ​ന്നും നാ​ളെ​യും ക​ന​ത്ത മ​ഴ തു​ട​രും. ന്യൂ​ന​മ​ര്‍​ദ​ത്തി​നു പി​ന്നാ​ലെ മേ​ഘ​സ്‌​ഫോ​ട​ന​ത്തി​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ര്‍ അ​റി​യി​ച്ചു.