ചെത്തിപ്പുഴ: ക്രിസ്തുജ്യോതി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക, കരകൗശല, കാര്‍ഷിക, കലാ പ്രദര്‍ശനം "എക്സ്പോവിസ്റ്റ' ഇന്നു സമാപിക്കും.
രണ്ടാം ദിവസമായ ഇന്നലെ നൂറുകണക്കിന് വിദ്യാര്‍ഥികളും പൊതുജനങ്ങളും പ്രദര്‍ശനം കാണാന്‍ എത്തി.
ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപണം, കേരളത്തിലെ പരമ്പരാഗത കലയായ തോല്‍പ്പാവക്കൂത്ത് എന്നിവയും വിവിധ സ്റ്റാളുകളും കൗതുകമായി.