സ്മാർട്ട് ഫോണിലെ ചതിക്കുഴികൾ: ബോധവത്കരണ ക്ലാസ് നടത്തി
1337334
Friday, September 22, 2023 12:38 AM IST
തലപ്പലം: സ്ത്രീകൾക്കെതിരേയുള്ള സൈബർ ആക്രമണം, ഓൺലൈൻ തട്ടിപ്പ്, മറ്റു സാമൂഹ്യ പ്രശ്നങ്ങൾ എന്നിവയെപ്പറ്റിയും ഇതിനെതിരേ ജാഗരൂകരായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ് തലപ്പലം പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തി.
സിഡിഎസ് ചെയർപേഴ്സൺ കെ.എസ്. ശ്രീജ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ക്ലാസ് ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട സിഐ ബാബു സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ആശ സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയ്, മെംബർമാരായ ചിത്ര സജി, ജോമി ബെന്നി, വിഇഒ മിനി, കുടുംബശ്രീ മെംബർ സെക്രട്ടറി അനു ചന്ദ്രൻ, സിഡിഎസ്, എഡിഎസ് ഭരണസമിതി അംഗങ്ങൾ, സിഡിഎസ് അക്കൗണ്ടന്റ് ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.