ഈരാറ്റുപേട്ട: ലോകക്ഷീരദിനാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്‍റ് ജോർജ്സ് കോളജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിൽ ഉള്ള ക്ഷീരകർഷകർക്കും ക്ഷീരോല്പാദക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കുമായി "സുരക്ഷിതവും ശാസ്ത്രീയവുമായ പാൽ സംഭരണവും " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

ജൂൺ ഏഴിന് രാവിലെ 11ന് നടക്കുന്ന പ്രസ്തുത സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്. സെമിനാർ പൂർണമായും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്. സെമിനാറിൽ സംബന്ധിക്കുന്നതിനായി ബന്ധപ്പെടുക ഫോൺ: 9495558054.