കള്ളത്തോട്ടിൽ മണൽവാരൽ രൂക്ഷം
1487219
Sunday, December 15, 2024 4:58 AM IST
മുഹമ്മ: പഞ്ചായത്ത് മൂന്ന്, നാല് വാർഡുകളെ അതിരിടുന്ന കള്ളത്തോട്ടിൽ മണൽവാരൽ രൂക്ഷം. രാത്രിയുടെ മറവിൽ വള്ളങ്ങളിൽ എത്തിയാണ് മണ്ണുവാരുന്നത്. തോടിന്റെ കരയിലുള്ള വൃക്ഷങ്ങൾക്ക് ഇളക്കമുണ്ടാകുന്നത് ആൾക്കാരുടെ ജീവന് ഭീഷണിയാകുന്നുണ്ട്.
തോടിന് അരികിലെ വീടുകൾക്ക് ഇടിവുണ്ടാകുന്നതും ഭീഷണി ഉയർത്തുന്നു. തോട്ടിലെ മണ്ണിനൊപ്പം തിട്ടയിലെ മണ്ണും കവരുന്നുണ്ട്. പോലീസും ജിയോളജി വകുപ്പും ശ്രദ്ധിക്കണമെന്ന് നാട്ടുകാർ. വേമ്പനാട് കായലുമായി ബന്ധപ്പെടുന്ന തോടാണിത്. മത്സ്യ, കക്കാ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികൾ നിരന്തരം ആശ്രയിക്കുന്ന തോടാണിത്.