ക്രിസ്മസ് - ന്യൂ ഇയർ പ്രത്യേക ട്രെയിനുകൾ അനുവദിക്കണം
1486938
Saturday, December 14, 2024 4:58 AM IST
ചാരുംമൂട്: ക്രിസ്മസ് - ന്യൂ ഇയർ പ്രമാണിച്ച് യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് നിവേദനം നൽകി.
ന്യൂഡൽഹി, മുംബൈ, ഹൗറ ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, ചെന്ന,ൈ അമൃത്സർ, നന്ദേഡ്, ജയ്പൂർ, ജബൽപൂർ, ഭോപ്പാൽ, ലഖ്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്ന് കോട്ടയം, മധുരൈ- ചെങ്കോട്ട വഴി കൊല്ലം ജംഗ്ഷനിലേക്കോ തിരുവനന്തപുരം നോർത്തിലേക്കോ സർവീസ് അവസാനിപ്പിക്കുന്ന തരത്തിൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടത്.