കെഇ കാർമൽ സ്കൂൾ രജതജൂബിലി ആഘോഷം
1486747
Friday, December 13, 2024 5:24 AM IST
മുഹമ്മ: ചേർത്തല കെ.ഇ. കാർമൽ സിഎംഐ സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ തിരി തെളിയും.
മുഖ്യാതിഥികളായി സിനി ആർട്ടിസ്റ്റ് അജയകുമാർ (ഗിന്നസ് പക്രു), മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർ സംബന്ധിക്കും. രജത ജൂബിലിയുടെ ലോഗോ പ്രകാശനം വി.പി. ജോയ് നിർവഹിക്കും.
1500 ൽപരം വിദ്യാർഥികളുടെ കലാപ്രകടനങ്ങൾക്കും സ്കൂൾ ഓഡിറ്റോറിയം സാക്ഷ്യം വഹിക്കും. കൊച്ചിൻ ഷിപ്പിയാർഡ് ഓൾ കേരള ചിൽഡ്രൻസ് ഫെസ്റ്റിൽ രണ്ടാം തവണയും സ്കൂൾ കരസ്ഥമാക്കിയ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി ഈ വേദിയിൽ മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ സ്കൂളിന് സമർപ്പിക്കും.
സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടം സിഎംഐ, മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്, സ്കൂൾ ബർസാർ ഫാ. സനു വലിയവീട്, പിടിഎ പ്രസിഡന്റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ എന്നിവർ സംബന്ധിക്കും.