ഭാരവാഹന നിരോധനം കടലാസില്‍
1486930
Saturday, December 14, 2024 4:51 AM IST
എടത്വ: ചക്കുളത്തുകാവ് പൊങ്കാല ദിനത്തിലെ ഭാരവാഹന നിരോധനം കടലാസില്‍. ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് 12, 13 തീയതികളില്‍ അമ്പലപ്പുഴ-പൊടിയാടി സംസ്ഥാന പാതയില്‍ ഭാരവാഹന യാത്ര നിരോധിച്ചിരുന്നു.
എന്നാല്‍, സംസ്ഥാനപാതയ്ക്ക് ഇരുവശങ്ങളിലും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുമ്പോഴും ഭാരവാഹനങ്ങള്‍ ഇടതടവില്ലാതെ സര്‍വീസ് നടത്തിയത് തീര്‍ഥാടകരെ ബുദ്ധിമുട്ടിച്ചു.
അമ്പലപ്പുഴ കോടതി ജംഗ്ഷനിലും തിരുവല്ല പൊടിയാടി ഭാഗത്തും ഭാരവാഹനങ്ങള്‍ വഴി തിരിച്ച് വിടാന്‍ അധികൃതര്‍ തയാറാകാഞ്ഞതാണ് പൊങ്കാല വീഥിയില്‍ തടസം സൃഷ്ടിച്ചത്.