അമ്പലപ്പുഴ ക്ഷേത്രത്തിലെ പോളപ്പുര തകർന്നുവീണു
1486937
Saturday, December 14, 2024 4:58 AM IST
അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പോളപ്പുര തകർന്നുവീണു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് ഇത് തകർന്നു വീണത്. ഉത്സവകാലത്ത് ഉത്സവബലിക്ക് ഹവിസിനായി വാഴകൾ സൂക്ഷിച്ചിരുന്ന കെട്ടിടമാണ് പോളപ്പുര.
ഹവിസ് തറയിൽ ഇടുന്നതിനു പകരം പോളകൾ വാഴയിലയിലാണ് ഇടുന്നത്. ഇതിനായി വാഴകൾ സൂക്ഷിച്ചിരുന്ന കെട്ടിടമാണ് പിന്നീട് പോളപ്പുര എന്നറിയപ്പെട്ടത്. ഏകദേശം 400 വർഷം പഴക്കമുണ്ട് കെട്ടിടത്തിന്. ഓടുകൾ കൊണ്ട് നിർമിച്ച മേൽക്കൂര പൂർണമായും നിലം പതിച്ചു.