ഓട്ടിസം സെന്റര്‍
1486748
Friday, December 13, 2024 5:25 AM IST
ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റീജണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (ആര്‍ഇഐസി) ആന്‍ഡ് ഓട്ടിസം സെന്ററിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗ്യാലറി ടൈപ്പ് ലെക്ച്ചര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എച്ച്. സലാം എംഎല്‍എ അധ്യക്ഷത വഹിക്കും.
കെ.സി. വേണുഗോപാല്‍ എംപി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
കുട്ടികളിലെയും കൗമാരപ്രായക്കാരിലെയും മാനസികവും ശാരീരികവുമായ വളര്‍ച്ചയിലെ പരിമിതികള്‍ നേരത്തെ കണ്ടെത്തി പ്രാരംഭ ഇടപെടലുകള്‍ നടത്താന്‍ കേരള സാമൂഹ്യസുരക്ഷാ മിഷന് സ്റ്റേറ്റ് ഇനിഷേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടുകൂടി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അനുയാത്ര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആര്‍ഇഐസി ആന്‍ഡ് ഓട്ടിസം സെന്റര്‍.