കെഎസ്ആർടിസി പെൻഷൻകാരുടെ സമരം തുടരുന്നു
1486743
Friday, December 13, 2024 5:24 AM IST
അമ്പലപ്പുഴ: കെഎസ്ആർടിസി പെൻഷൻകാരുടെ സമരം തുടരുന്നു. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ഡി ആർ കുടിശിക അനുവദിക്കുക,
നിർത്തലാക്കിയ ഉത്സവബത്ത പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ നടന്നുവരുന്ന സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ ബസ് സ്റ്റാൻഡിൽ നടന്ന ധർണ എസ്യുസിഎ ജില്ലാ സെക്രട്ടറി എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു.
ധർണ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെകട്ടറി എ. പി. ജയപ്രകാശ്, യൂണറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, ജി. തങ്കമണി, എസ്. സുജാതൻ, ബാലചന്ദ്രൻ ആചാരി എന്നിവർ പ്രസംഗിച്ചു.