പി. അരവിന്ദാക്ഷനെ മാറ്റി; ബി. അബിൻഷാ ഏരിയ സെക്രട്ടറി
1486935
Saturday, December 14, 2024 4:58 AM IST
ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നു പി അരവിന്ദാക്ഷനെ മാറ്റി. മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി. അബിൻ ഷായാണ് പുതിയ ഏരിയ സെക്രട്ടറി. ജില്ലാ കമ്മിറ്റി അംഗം എൻ. ശിവദാസനെയും ബിജെപിയിൽ ചേർന്ന ബിപിൻ സി. ബാബുവിന്റെ അമ്മ പ്രസന്നകുമാരിയെയും ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി.
എസ്. കേശുനാഥ്, അജി, പ്രശാന്ത്, അഖിൽകുമാർ, മുരളി, ശിവപ്രസാദ് എന്നിവരെ പുതുതായി കമ്മിറ്റിയിൽ ഉൾപ്പെടുത്തി. എസ്. നസീം, എസ്. സുനിൽകുമാർ, യു. പ്രതിഭ എംഎൽഎ, ജി. ശ്രീനിവാസൻ, കെ.പി. മോഹൻദാസ്, പി. ശശികല, എസ്. ആസാദ്, എസ്. പവനനാഥൻ, ടി. യേശുദാസ്, എം. നസീർ, ഐ. റഫീക്, വി.പ്രഭാകരൻ, എസ്.ഗോപിനാഥൻപിള്ള, പി.സുരേഷ്കുമാർ എന്നിവരാണ് ബാക്കി അംഗങ്ങൾ.