പട്ടണക്കാട് മഹാദേവക്ഷേത്രത്തില്‍ മോഷണം: ചെമ്പുപാത്രവും നിലവിളക്കും നഷ്ടപ്പെട്ടു
1486929
Saturday, December 14, 2024 4:51 AM IST
ചേര്‍ത്തല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പട്ടണക്കാട് മഹാദേവക്ഷേത്രത്തില്‍ മോഷണം. അന്നദാനത്തിനുപയോഗിച്ചിരുന്ന ചെമ്പുപാത്രവും നിലവിളക്കുമാണ് നഷ്ടമായിരിക്കുന്നത്.
ഇതുസംബന്ധിച്ച് ഉപദേശകസമിതി പട്ടണക്കാട് പോലീസില്‍ പരാതി നല്കി. ഓഡിറ്റോറിയത്തില്‍ സൂക്ഷിച്ചിരുന്നതാണ് പാത്രങ്ങള്‍. കഴിഞ്ഞ ശനിയാഴ്ചയ്ക്കുശേഷമാണ് പാത്രങ്ങള്‍ നഷ്ടമായിരിക്കുന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഇതിനു മുമ്പും ക്ഷേത്രത്തില്‍നിന്നു ദുരൂഹമായി ഇത്തരത്തില്‍ ചെമ്പുപാത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് പോലീസിനൊപ്പം ദേവസ്വം ബോര്‍ഡിന്റെ ഏജന്‍സികളും സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
ഇതുകാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് ഉപദേശകസമിതി പ്രസിഡന്റ് സ്മിജിത്ത് സദാനന്ദന് പറഞ്ഞു.