തുമ്പോളി പള്ളിയിൽ ഇന്ന് എട്ടാമിടം
1487208
Sunday, December 15, 2024 4:43 AM IST
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് പള്ളിയിൽ ഇന്ന് എട്ടാമിടം. വിശ്വപ്രസിദ്ധമായ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം കടൽകടന്നുവന്നിട്ട് 425 ആണ്ട് പിന്നിടുന്നു എന്നത് ഈ വർഷത്തെ തിരുനാളിന്റെ സവിശേഷതയായിരുന്നു.
ഇന്ന് മൂന്നിന് ദിവ്യബലിക്കുശേഷം പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണവും നടക്കും. ഭാരതത്തിൽ തന്നെ വനിതകൾ പ്രദക്ഷിണത്തിന് രൂപം വഹിക്കുന്നത് തുമ്പോളി ദേവാലയത്തിന്റെയും പ്രദക്ഷിണത്തിന്റെയും സവിശേഷതയാണ്.
3.30നുള്ള തിരുനാൾ ദിവ്യബലിക്ക് ഫാ. യേശുദാസ് കൊടിവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. വചനസന്ദേശം ഫാ. റൈനോൾഡ് വട്ടത്തിൽ. രാത്രി 10.30ന് കൃതജ്ഞതാബലി-ഫാ. ജോസ് ലാഡ് കോയിൽപ്പറമ്പിൽ,
ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ, ഫാ. ബെൻസി സെബാസ്റ്റ്യൻ കണ്ടനാട്ട്. ഇന്ന് രാവിലെ 6.30 മുതൽ രണ്ടു മണിക്കൂർ ഇടവിട്ട് ദിവ്യബലി ഉണ്ടായിരിക്കും. നാളെ രാവിലെ 6.30നുള്ള ദിവ്യബലിയിൽ കൊമ്പ്രിയ അനുസ്മരണ ദിനം ആചരിക്കുന്നു.