നെടുമണ്‍കാവില്‍ വാഹനാപകടം
1487214
Sunday, December 15, 2024 4:58 AM IST
കൂടല്‍: നെടുമണ്‍കാവില്‍ നിയന്ത്രണം വിട്ട കാര്‍ പിക്കപ് വാനില്‍ ഇടിച്ചു. നിര്‍ത്തിയിട്ടിരുന്ന വാനിനു പുറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു.
പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പുലര്‍ച്ചെയോടെയാണ് അപകടം. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്നു യാത്രക്കാര്‍.