തെരുവുനായശല്യം: നടപടി വേണമെന്ന് കേരള കോൺഗ്രസ്-എം
1486744
Friday, December 13, 2024 5:24 AM IST
ചെങ്ങന്നൂർ: നഗരത്തിലും പരിസരപ്രദേശത്തും ജനങ്ങളുടെ ജീവനു ഭീഷണിയുയർത്തുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം ചെങ്ങന്നൂർ മണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
കാട്ടുപന്നി ശല്യവും രൂക്ഷമായിരിക്കുകയാണ്. വളർത്തുമൃഗങ്ങൾക്കും ഇവ ഭീഷണിയാണ്. ഇതിനു പുറമേ കാട്ടുപന്നികളുടെ ഭീഷണിയും ജനത്തെ ആശങ്കയിലാക്കുന്നു.
ഇക്കാര്യത്തിലുള്ള അധികൃതരുടെ അലംഭാവത്തിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗം ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാജു താമരവേലി അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വത്സമ്മ ഏബ്രഹാം, മോഹൻ കൊട്ടാരത്തുപറമ്പിൽ, ട്രഷറർ ഏബ്രഹാം ഇഞ്ചക്കലോടി, ദീപു പടകത്തിൽ, ഷാജി പട്ടംന്താനം, വിജയൻ മണ്ഡപത്തിൽ, ബിജു അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റായി ഷാജി പട്ടന്താനത്തേയും സെക്രട്ടറിയായി ബിജു ഏബ്രഹാമിനെയും തെരഞ്ഞെടുത്തു.