കെഇ കാർമൽ സ്കൂൾ രജതജൂബിലി ആഘോഷത്തിന് തിരിതെളിഞ്ഞു
1486936
Saturday, December 14, 2024 4:58 AM IST
മുഹമ്മ: ചേർത്തല കെഇ കാർമൽ സിഎംഐ സ്കൂൾ രജതജൂബിലിയാഘോഷത്തിന് വർണാഭമായ തുടക്കം. ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടി മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി ഉദ്ഘാടനം ചെയ്തു. ലോകമാകെ സംഘർഷങ്ങൾ വർധിക്കുന്നത് തടയാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്ന് വി.പി. ജോയ് പറഞ്ഞു.
വിദ്യാർഥികളടെ കലാഭിരുചി കണ്ടറിഞ്ഞ് പ്രോൽസാഹിപ്പിക്കാൻ കഴിയണമെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗിന്നസ് പക്രു പറഞ്ഞു. കെഇ കർമൽ സ്കൂൾ വിദ്യാർഥികളടെ കലാപ്രകടനം മനസിൽ അഭിമാനം നിറയ്ക്കുന്നതായും പക്രു പറഞ്ഞു. രജതജൂബിലിയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
കൊച്ചിൻ ഷിപ്പിയാർഡ് ഓൾ കേരള ചിൽഡ്രൻസ് ഫെസ്റ്റിൽ രണ്ടാം തവണയും സ്കൂൾ കരസ്ഥമാക്കിയ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി വേദിയിൽ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടം സിഎംഐ, മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്,
സ്കൂൾ ബർസാർ ഫാ. സനു വലിയവീട്, പിടിഎ പ്രസിഡന്റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, പഞ്ചായത്തംഗം വി. വിഷ്ണു, സന്തോഷ്മുഖൻ എന്നിവർ പ്രസംഗിച്ചു.