ജോര്‍ജിയന്‍ പബ്ലിക് സ്കൂൾ വാർഷികം
1486932
Saturday, December 14, 2024 4:51 AM IST
എടത്വ: ജോര്‍ജിയന്‍ പബ്ലിക് സ്കൂളിന്റെ 27-ാമത് വാര്‍ഷികാഘോഷം ചങ്ങനാശേരി അതിരൂപത അസോസിയറ്റ് പ്രൊക്യുറേറ്റര്‍ ഫാ. ജയിംസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. സെലിബ്രിറ്റി ഗസ്റ്റ് മജീഷ്യന്‍ വിഷ്ണു കല്ലറ മുഖ്യപ്രഭാഷണം നടത്തി.
പ്രിന്‍സിപ്പല്‍ ഫാ. തോമസ് കാരക്കാട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, പഞ്ചായത്തംഗം ജെയിന് മാത്യു, എസ്ഐ സി.ജി. സജികുമാര്‍, പി.കെ. ഫ്രാന്‍സിസ് കണ്ടത്തിപ്പറമ്പില്‍, ബിനോയ് മാത്യു ഒലക്കപ്പാടില്‍, സ്കൂള്‍ ഹെഡ് ബോയ് ജോഹന്‍ ആന്റോ സോണി, കെ.ജി. അളകനന്ദ എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വവിദ്യാര്‍ഥിയും നവവൈദികനുമായ ഫാ. നിഖില്‍ കുര്യന് മാലിയില്‍, വിവിധ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എഡ്വിന് സെബാസ്റ്റ്യന്‍, ആഷല്‍ ജോ സജി, അനിറ്റ് മരിയ സജി, ആലപ്പുഴ ജില്ലാതല സഹോദയ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ എന്നിവരെ ആദരിച്ചു. സ്കൂള്‍ മാഗസിന് കലാമസ് ഫാ. ജിജോ മുട്ടേല്‍ പ്രകാശനം ചെയ്തു.
കഴിഞ്ഞവര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ ബര്‍സാര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍ നിന്നു പ്രൊഫിഷ്യന്‍സി പ്രൈസ് ഏറ്റുവാങ്ങി. ജോസി ആന്റണി, റീന ജേക്കബ്, ജേക്കബ് സക്കറിയ, ജെന്നി മാത്യു എന്നിവര്‍ നേതൃത്വം നല്കി.