കാപ്പില്‍ കുടുംബസംഗമം നാളെ
1486928
Saturday, December 14, 2024 4:51 AM IST
ആലപ്പുഴ: കാപ്പില്‍ കുടുംബയോഗ വാര്‍ഷികവും കുടുംബസംഗമവും നാളെ 3.45ന് തോമസ് ജെ. പൂണിയിലിന്റെ വസതിയില്‍ നടക്കും. ആലപ്പുഴ എഡിഎം ആശാ സി. ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് ജോജിച്ചന്‍ സി. പൂണിയില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫാ. ജോര്‍ജ് മേരിമംഗലം നാരകത്തറ,
ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍ചിറ സിഎസ്ടി, പാലാ കുടുംബയോഗം പ്രതിനിധി സിറിയക് തോമസ് കാപ്പന്, പുളിങ്കുന്ന് കുടുംബയോഗം പ്രതിനിധി ജോസഫ് കാപ്പില്‍ കോയിപ്പള്ളി, തേനംമാക്കല്‍ ശാഖാ പ്രതിനിധി ജോസ് ഡാലു പുതിയിടം എന്നിവര്‍ പ്രസംഗിക്കും.
തത്തംപള്ളി പള്ളി സഹവികാരി ഫാ. ജോണിക്കുട്ടി തറക്കുന്നേല്‍ ക്രിസ്മസ് സന്ദേശം നല്‍കും. വിവാഹവാര്‍ഷികത്തിന്റെ 50 വര്‍ഷം തികഞ്ഞവരെയും 75 വയസ് പൂര്‍ത്തിയായ കുടുംബാംഗങ്ങളെയും ആദരിക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികളും പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറും.
ലൂയിസ് അഞ്ചിലിന്റെ നേതൃത്വ ത്തില്‍ കലാസദ്യയും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ രാവിലെ 6.15ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും ഉണ്ടായിരിക്കും.