കഞ്ചാവുമായി യുവാവ് പിടിയില്‍
1486746
Friday, December 13, 2024 5:24 AM IST
പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ളാഹ പെരുന്നാട് ഈട്ടിച്ചുവട്ടില്‍ വീട്ടില്‍ ശരത് ലാല്‍ ആണ് പെരുന്നാട് പോലീസിന്റെ പിടിയിലായത്. മുക്കത്ത് വച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
പെരുന്നാട് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണു, എസ്ഐ രവീന്ദ്രന്, എസ് സിപിഒപ്രസാദ്, സിപിഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.